April 2, 2025

7 thoughts on “Mangroves SAVED Andaman from DEADLY Tsunami Waves? #tsunami #tsunami2004 #trending #mangrove #shots

  1. ആൻഡമാൻ ദ്വീപുകളിൽ 2004-ൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ഉണ്ടായ വിനാശകരമായ സുനാമിയുടെ ആഘാതം ലഘൂകരിക്കുന്നതിൽ കണ്ടൽക്കാടുകൾ നിർണായക പങ്ക് വഹിച്ചു. ഈ അതുല്യമായ തീരദേശ വനങ്ങൾ സ്വാഭാവിക തടസ്സങ്ങളായി പ്രവർത്തിച്ചു, ജലത്തിൻ്റെ ദ്രുതഗതിയിലുള്ള ഒഴുക്ക് മന്ദഗതിയിലാക്കുന്നു, തീരത്തോട് അടുക്കുമ്പോൾ തിരമാലകളുടെ ശക്തി കുറയ്ക്കുന്നു. തീരദേശ സമൂഹങ്ങളെ സംരക്ഷിക്കുന്നതിനും സുനാമി മൂലമുണ്ടായ മൊത്തത്തിലുള്ള നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനും ഇത് സഹായിച്ചു.
    കണ്ടൽക്കാടുകളുടെ ഇടതൂർന്ന വേരുകൾ മണ്ണിനെ സ്ഥിരപ്പെടുത്താനും മണ്ണൊലിപ്പ് തടയാനും സഹായിച്ചു, തിരമാലകളുടെ വിനാശകരമായ ശക്തിയിൽ നിന്ന് തീരപ്രദേശത്തെ കൂടുതൽ സംരക്ഷിക്കുന്നു. സുനാമി കണ്ടൽക്കാടുകൾക്ക് തന്നെ കാര്യമായ നാശം വരുത്തിയപ്പോൾ, അവയുടെ സാന്നിധ്യം നിസ്സംശയമായും നിരവധി ജീവൻ രക്ഷിച്ചു.

  2. കണ്ടൽക്കാടുകൾ എന്ന് കേൾക്കുമ്പോൾ കേരളത്തിൽ കണ്ടൽകാടുകളുടെ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിച്ച പരിസ്ഥിതി പ്രവർത്തകൻ ശ്രീ. കല്ലെൻ പൊക്കുടൻ നെ ആണ് ഓർമ വരുക 🙏

  3. എറണാകുളം ഞാറക്കൽ പഞ്ചായത്തിൽ ഉണ്ടായിരുന്ന മനോഹരമായ കണ്ടൽ കാടുകൾ വെട്ടി നശിപ്പിച്ചു കളഞ്ഞിരിക്കുന്നത് കണ്ടപ്പോൾ അന്വേഷിച്ചപ്പോൾ അറിഞ്ഞത് കണ്ടൽകാട് പഞ്ചായത് വെട്ടുക്കളഞ്ഞു എന്നാണ്…. ഇനിയും ജനപ്രതിനിധികളെ തിരഞ്ഞെടുക്കുമ്പോൾ അന്ധമായി രാഷ്ട്രീയപാർട്ടികളെ നോക്കി വോട്ടു ചെയ്യാതെ പാർട്ടി ഏതായാലും തലയ്ക്കു വെളിവും ബോധവും അറിവും പ്രതികരണശേഷിയും തീരുമാനങ്ങൾ എടുക്കുന്നത് നിസ്വാർത്തമായും നാടിന്റെ പുരോഗതിയും മുൻ നിർത്തി ആയിരിക്കും എന്ന് ഉറപ്പുള്ള കാൻഡിഡറ്റുകൾ ആണെന്ന് ഉറപ്പാക്കുക അല്ലെങ്കിൽ ഇതുപോലെ ഒരു പുരുഷയുസ് മുഴുവൻ വേണ്ടി വരുന്ന പ്രകൃതിയുടെ ദാനങ്ങൾ ചുമ്മാ നശിപ്പിച്ചു കളയും ഇത്തരക്കാർക്ക് ഒരിക്കലും നല്ലതൊന്നും കൊണ്ടുവരാനും പറ്റില്ല

Leave a Reply

Your email address will not be published. Required fields are marked *